ബിൽടെക് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് ലോകോത്തര നിലവാരത്തിലുള്ള വീടുകൾ, ഓഫിസ് കെട്ടിടങ്ങൾ, വാണിജ്യ ഇടങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ നിർമ്മിച്ചു നൽകുന്ന ഒരു നിർമ്മാണ കമ്പനി ആണ്. 360 ഡിഗ്രീ കരാർ-നിർമ്മാണ പ്രവർത്തി വൈഭവം ഞങ്ങളെ മറ്റുള്ളവരിൽനിന്നും വേർതിരിക്കുന്നു. സ്ഥലം ഏറ്റെടുക്കുന്നത് മുതൽ താക്കോൽ കൈമാറുന്നത് വരെയും അതിനു ശേഷവും നിങ്ങളോടൊപ്പം ഞങ്ങളുണ്ടാകും. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾ പൂർണ്ണതയും കൃത്യതയും ഉറപ്പും വാഗ്ദാനം ചെയ്യുന്നു. നിയമാനുസൃതമായ അംഗീകാരങ്ങൾ നേടുന്നതിലും മാസ്റ്റർപ്ലാൻ രൂപീകരിക്കുന്നതിലും ഞങ്ങൾ വേഗത പാലിക്കുന്നു. സമയാനുസൃതമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൽ ഞങ്ങളുടെ നൈപുണ്യം തെളിയിക്കപ്പെട്ടതാണ്. ഞങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയവർ അത് സാക്ഷ്യപെടുത്തും. ബിൽടെക്കിന്റെ സേവനങ്ങൾ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നില്ല. ഞങ്ങളുടെ നിർമ്മിതികൾ അതിന്റെ പൂർണതയിൽ എത്തിക്കുവാനും ഞങ്ങൾ സജ്ജരാണ്. വീടുകളുടെ ഫസാഡ് (മുൻഭാഗം), ഇന്റീരിയർ (അകം) മനോഹരമായി നിർമ്മിക്കുന്നതിലും ഞങ്ങൾ വിദഗ്ധരാണ്.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ക്രിയാത്മകവും സൗന്ദര്യാത്മകവും പ്രാവർത്തികവുമായ രൂപകൽപന ഞങ്ങളുടെ പ്രത്യേകതയാണ്. ഞങ്ങളുടെ എൻജിനീയർമാർ, ആർക്കിടെക്റ്റുകൾ, കോൺട്രാക്ടർമാർ എന്നിവർ ചേർന്ന് മുന്തിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മികവുറ്റ പ്രവർത്തനം ഉറപ്പുവരുത്തുന്നു.
ബിൽടെക് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടാതെ ഓഫീസ് സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, വ്യാപാര വാണിജ്യ വ്യാവസായിക സ്ഥാപനങ്ങൾ, പള്ളികൾ, സ്കൂളുകൾ, ഹോട്ടലുകൾ, മഠങ്ങൾ എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർണ്ണ ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ചു നല്കും.