തമിഴിലെ യുവതാരങ്ങളില്‍ ഏറ്റവും പ്രശസ്തനായ താരത്തിന്റെ വീട്ടിലെ ദുരൂഹ മരണം വാര്‍ത്തയാവുകയാണ്. ഭാവിയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന് ശിവകാര്‍ത്തികേയന്റെ വീട്ടിലാണ് ദുരൂഹമരണം നടന്നിരിക്കുന്നത്. തിരുച്ചിറപ്പള്ളി കാജാമലയിലെ ശിവകാര്‍ത്തികേയന്റെ വീട്ടിലെ ജോലിക്കാരനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ ആയിരുന്നു മൃതദേഹം.പുതുക്കോട്ട സ്വദേശിയായ ശക്തി എന്ന ആറുമുഖമാണ് മരിച്ചത്. ഇയാള്‍ക്ക് 52 വയസ്സ് പ്രായമുണ്ട്. താരംപുതുതായി നിര്‍മ്മിച്ച വീട്ടിലെ പൂന്തോട്ടം ജോലിക്കാരനായിരുന്നു ആറുമുഖം.
Begin typing your search above and press return to search.