എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി.
മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് കൊണ്ട് ഒരു ഗുണം കൂടിയുണ്ട്.
പലരുടെയും പ്രധാന പ്രശ്നമായ അമിതവണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ് സഹായിക്കും. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള് വേണ്ട എന്ന് വയ്ക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഒന്നാണ് മുന്തിരി. മുന്തിരി ജ്യൂസായി പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കും. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്നതാണ് മുന്തിരി ജ്യൂസ്.
ദിവസവും മൂന്ന് നേരം ആണ് മുന്തിരി ജ്യൂസ് കുടിക്കേണ്ടത്.
പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. പത്ത് ദിവസം കൊണ്ട് നാല് കിലോ വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
ദിവസവും ഒരു ടീ സ്പൂൺ മുന്തിരി നീര് കൊടുത്താൽ കുട്ടികളിലെ മലബന്ധം മാറും. രക്തക്കുറവു കൊണ്ടുള്ള വിളർച്ച അകറ്റാൻ മുന്തിരി കഴിക്കുന്നത് നല്ലതാണ്. മൂത്രദോഷമകറ്റാൻ മുന്തിരി കഴിക്കാം. ദിവസവും മുന്തിരി കഴിച്ചാൽ ആഹാരത്തോടുള്ള വിരക്തി മാറി വിശപ്പ് കൂടും. തലവേദന ചെന്നിക്കുത്ത്,നെഞ്ചിടിപ്പ് എന്നിവയ്ക്ക് മുന്തിരി കഴിച്ചാൽ ആശ്വാസമാകും. തേനും കടുക്കയും ചേർത്ത് മുന്തിരി കഴിക്കുന്നത് അമ്ലപിത്തം കുറയാൻ നല്ലതാണ്. ആയുർവേദം മുന്തിരിയെ ശരീരപുഷ്ടിയും ഉന്മേഷവും നൽകുന്ന ഫലമായാണ് കരുതുന്നത്.
ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി.
മുന്തിരി നീര് മുഖത്തിട്ടാൽ മുഖം കൂടുതൽ തിളക്കമുള്ളതാകും. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്, വായ,പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. മുന്തിരിയിലെ ക്യുവര്സെറ്റിന് എന്ന ഘടകത്തിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും.
ഈ ഘടകത്തിന് കാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും.
മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും.രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും.
വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും. ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്.
കാൽ മുട്ടിലെ വേദന മാറാൻ ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണ്.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി,തണ്ണിമത്തന് തുടങ്ങിയ പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.ഇത് മലബന്ധം കുറയ്ക്കും.മുന്തിരി നാരുകളാല്‍ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന് സഹായകമാണ്. മുന്തിരിയിലെ ക്യുവര്സെറ്റിന് അലര്‍ജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനേയും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്. മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന്പഠനങ്ങള് കണ്ടെത്തിയിട്ടുണ്ട്.
അല്‍ഷൈമേഴ്സ് രോഗചികിത്സയിലും ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഇത് ഉപയോഗപ്രദമാണ്
മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും.ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. സമീപകാല പഠനങ്ങള്‍ ഓസ്റ്റീരിയോ ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും മുന്തിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.മുന്തിരി ദിവസേന കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി അധികരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇക്കാരണങ്ങള്‍ കൊണ്ട് മുന്തിരിയെ ദിവസേന ഭക്ഷണത്തിലുള്‍പ്പെടുത്തുന്ന കാര്യം നമുക്ക് തീരുമാനിച്ചു കൂടേ.
മുന്തിരി ലഭ്യമാകാത്ത സമയത്ത് പകരം ഉണക്കമുന്തിരി ശീലമാക്കാം .