Top
Begin typing your search above and press return to search.

ഹൃദയസ്തംഭനത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

AdminBy : Admin

  |  2 Oct 2020 5:49 PM GMT

നമ്മുടെ നാട്ടിൽ കുഴഞ്ഞുവീണു മരണങ്ങൾ തുടർക്കഥയായിക്കൊണ്ടിരിക്കുന്നു. സിൻകോപ്പ് എന്നു വിളിക്കുന്ന ഈ കുഴഞ്ഞു വീഴലിനു പല കാരണങ്ങളുമുണ്ട്. ധമനീസംബന്ധമായ പ്രശ്നങ്ങൾ, തലച്ചോറുമായി ബന്ധപ്പെട്ട തകരാറുകൾ, ഇഎൻടി പ്രശ്നങ്ങൾ, മദ്യവും മരുന്നുകളും കാരണമാകാവുന്ന മെറ്റബോളിക് തകരാറുകൾ, പാനിക് ഡിസോർഡർ പോലുള്ള മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയാലും കുഴഞ്ഞു വീഴൽ സംഭവിക്കാം. എന്നാൽ കുഴഞ്ഞു വീണ് ഉടൻ മരിക്കുന്ന സംഭവങ്ങൾക്കു പിന്നിൽ ഹൃദയസ്തംഭനമാണ് പ്രധാന വില്ലൻ.എന്തെങ്കിലും ചെയ്താൽ തന്നെ മിനിറ്റുകൾക്കുള്ളിൽ ചെയ്യണം. അതിനകം ഹൃദയത്തെ പ്രവർത്തിപ്പിക്കാനോ പ്രാണ വായു നൽകാനോ കഴിയണം. ഹൃദയം നിലച്ചു പോയാൽ ശരീരത്തിലെ രക്തസഞ്ചാരം നിലയ്ക്കും. തലച്ചോറിന് ഓക്സിജൻ ലഭിക്കാതാകും. നാലേ നാലു മിനിറ്റ് ഹൃദയം പ്രവർത്തിക്കാതിരുന്നാൽ തലച്ചോറിലെ കോശങ്ങൾ ഓക്സി ജനില്ലാതെ നശിക്കാൻ തുടങ്ങും. ഇതുകൊണ്ടാണ് ആശുപ ത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ ഹൃദയസ്തംഭനം വന്ന് കുഴഞ്ഞു വീണ ഡോക്ടറെ പോലും ചിലപ്പോൾ രക്ഷിക്കാൻ കഴിയാതെ പോകുന്നത്.

ഒട്ടേറെ കാരണങ്ങളാൽ ഒരാൾ കുഴഞ്ഞു വീഴാം എന്നു നേരത്തേ പറഞ്ഞല്ലോ. എന്നാൽ കുഴഞ്ഞു വീണ രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ടോ എന്ന് ഉടനേ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഹൃദയസ്തംഭനം സംഭവിക്കുന്ന രോഗികളിൽ 50 ശതമാനം പേരും മരിക്കുന്നത് ആദ്യ ഒരു മണിക്കൂറിനുള്ളിലാണ്. ഈ സമയത്തു നൽകുന്ന പ്രഥമ ശുശ്രൂഷയാവും ജീവൻ രക്ഷിക്കാൻ ഉതകുക. അതിനാൽ ഹൃദയസ്തംഭനം തിരിച്ചറിയണം. അതിനായി നാഡിമിടിപ്പും ശ്വസനവും നോക്കണം.

കിടക്കുന്ന രോഗിയുടെ കഴുത്തിന്റെ വശത്ത് വിരലുകൾ അമർത്തി നാഡിമിടിപ്പ് പരിശോധിക്കാം. സ്വയം നമ്മുടെ തന്നെ കഴുത്തിന്റെ വശത്ത് അമർത്തി പൾസറിയാൻ നേരത്തേ പഠിച്ചിരിക്കുന്നത് നല്ലതാണ്.


രോഗിയുടെ കഴുത്തിലെ പൾസ് നോക്കുന്നതിനിടയിൽ തന്നെ നെഞ്ചിന്റെ ചലനം നോക്കിയും രോഗിയുടെ മൂക്കിനോടു ചെവി ചേർത്തു ശ്വാസഗതിയും ഉറപ്പാക്കാം. രണ്ടും ഇല്ലെന്നുറ പ്പായാൽ ഹൃദയസ്തംഭനം സംഭവിച്ചു കഴിഞ്ഞു.

എന്തു ചെയ്യണം?കൺമുന്നിൽ ഒരാൾക്ക് ഹൃദയസ്തംഭനം സംഭവിച്ചാൽ, ആ രോഗി മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർക്കണം. എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. പക്ഷേ, ഉടൻ തന്നെ ആളു മരിക്കാം. ഇത് അക്ഷരാർഥത്തിൽ 'ഡു ഓർ ഡൈ' സിറ്റുവേഷ നാണ്. ഓട്ടമാറ്റിക് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ എന്ന ഉപകരണം ലഭ്യമാണെങ്കിൽ (AED) എത്രയും വേഗം അത് രോഗിയിൽ പ്രയോഗിക്കണം. ഇല്ലെങ്കിൽ നെഞ്ചിൽ കൈ കൊണ്ട് അമർത്തി ഹൃദയം ഉത്തേജിപ്പിക്കാനുള്ള (കാര്‍ഡിയാക് മസാജ്) ശ്രമവും കൃത്രിമശ്വാസവും നൽകുന്ന സി പി ആർ ആരംഭിക്കണം

Next Story