Top
Begin typing your search above and press return to search.

കേരളത്തിൽ രണ്ടു ലക്ഷം കടന്ന് കോവിഡ്

കേരളത്തിൽ രണ്ടു ലക്ഷം കടന്ന് കോവിഡ്

ShailendraBy : Shailendra

  |  2 Oct 2020 10:57 AM GMT

തി​രു​വ​ന​ന്ത​പു​രം/​ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് എ​ണ്ണാ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ർ. ഇ​ന്ന​ലെ 8,135 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 2,04, 241 ആ​യി. 29 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 771 ആ​യി.

അ​തേ​സ​മ​യം രാ​ജ്യ​ത്തു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അടു ക്കുന്നു. ഇ​ന്ന​ലെ രാ​ത്രി പി​ടി​ഐ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം മ​ര​ണം 99,719 ആ​ണ്.

മ​ഹാ​രാ​ഷ്‌​ട്ര​യാ​ണു മ​ര​ണ​സം​ഖ്യ​യി​ൽ ഒ​ന്നാ​മ​ത്-37,056. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ 7013 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. 730 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 67 പേ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 218 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 105 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2828 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.

Next Story